കൂടുതൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ
ന്യൂഡൽഹി: രാജ്യത്തെ ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി കൂടുതൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ. നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് പുറമേയാണ് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ലക്ഷ്യമിടുന്നത് റെയിൽവേ മന്ത്രാലയം അറിയിച്ചു.എന്നാൽ, പുതുതായി എത്ര ട്രെയിനുകൾ സർവീസ് നടത്തുമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും റെയിൽവേ വ്യക്തമാക്കി.രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മാർച്ച് 25 മുതൽ സാധാരണ തീവണ്ടി സർവീസുകൾ രാജ്യത്ത് നിർത്തിവച്ചിരുന്നു. നിലവിൽ 230 പ്രത്യേക ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.