മുതിര്‍ന്ന നാടക പ്രവര്‍ത്തകനും സിനിമാനടനുമായ പി.സി. സോമന്‍ അന്തരിച്ചു
മുതിര്‍ന്ന നാടക പ്രവര്‍ത്തകനും സിനിമാനടനുമായ പി.സി. സോമന്‍ അന്തരിച്ചു.
എണ്‍പത്തിയൊന്നു വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം ഇന്ന് വെളുപ്പിനായിരുന്നു അന്ത്യം.
അമച്വര്‍ നാടകങ്ങളിലൂടെ കലാരംഗത്ത് കടന്ന പി.സി സോമന്‍ മികച്ച സംഘാടകനുമായിരുന്നു.
അടൂര്‍ഗോപാലകൃഷ്ണന്റെ ആദ്യചിത്രമായ സ്വയംവരം മുതല്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
വിധേയന്‍, മതിലുകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഒട്ടേറെ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരന്‍ കൂടിയായിരുന്നു.
അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി.സി. സുകുമാരന്‍ നായരുടെ സഹോദരനാണ്.