Sunday, April 13, 2025
National

ആരാധനാലയങ്ങൾക്ക് തൽസ്ഥിതി ഉറപ്പാക്കുന്ന നിയമത്തെ ചോദ്യം ചെയ്ത ഹർജി; കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്

ആരാധനാലയങ്ങൾക്ക് തൽസ്ഥിതി ഉറപ്പാക്കുന്ന കേന്ദ്രനിയമത്തെ ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്. സമാനഹർജികൾക്കൊപ്പം പരിഗണിക്കാനും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.

1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്നാണ് സുബ്രമണ്യൻ സ്വാമിയുടെ വാദം. ബലപ്രയോഗത്തിലൂടെ കയ്യേറിയ ആരാധനാലയങ്ങൾ നിയമപോരാട്ടത്തിലൂടെ തിരികെ നേടാൻ നിയമം തടസം നിൽക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *