Thursday, January 9, 2025
World

ചൈനയില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം; മാരത്തണ്‍ ബീജിങ്ങില്‍ നിരോധിച്ചു

ബീജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നതായി റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദമാണ് ചൈനയിലെ പലയിടത്തും പടര്‍ന്നുപിടിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം പകരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.

ഒക്ടോബര്‍ 17 മുതലാണ് 11 പ്രവിശ്യകളില്‍ കൊവിഡ് വകഭേദം പടര്‍ന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് മി ഫെങ് അറിയിച്ചു. രാജ്യം വിട്ട് യാത്ര ചെയ്തവര്‍ക്കാണ് കൂടുതലും രോഗം ബാധിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്ത ഭാഗങ്ങളില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗന്‍സു പ്രവിശ്യയിലെ നഗരങ്ങളില്‍ പൊതുഗതാഗതം നിരോധിച്ചതായി ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മംഗോളിയയുടെ പടിഞ്ഞാറന്‍ മേഖലയായ എജിനയില്ഡ ആളുകളോട് പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യരുതെന്നും പ്രാദേശിക ഭരണകൂടം നിര്‍ദേശം നല്‍കി. ശനിയാഴ്ച 26 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഹുനാന്‍, യുന്നാന്‍ പ്രവിശ്യയിലും കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തലസ്ഥാനമായ ബീജിങ്ങിലെ മൂന്ന് ജില്ലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 30ന് നിശ്ചയിച്ച മാരത്തണ്‍ ബീജിങ്ങില്‍ നിരോധിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *