Saturday, January 4, 2025
National

കർണാടകയിൽ വാഹനാപകടം; കുട്ടികളടക്കം എട്ട് മരണം

കർണാടകയിലെ തുമകുരു ജില്ലയിൽ സിറയ്ക്ക് സമീപം ടെംപോ വാഹനത്തിൽ ലോറി ഇടിച്ച് 9 മരണം. മരണപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നു. 11 പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ടവരിൽ അധികം പേരും റായ്ചൂരിൽ നിന്നുള്ള തൊഴിലാളികളാണ്. 24 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടക്കുമ്പോൾ കൂടുതൽ പേരും ഉറക്കത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *