Wednesday, January 8, 2025
World

ഹിജാബ്, തൊപ്പി, തലക്കെട്ട്; അമേരിക്കൻ നാവിക സേനയിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ

അമേരിക്കൻ നാവിക സേനയിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ. യുഎസ് പ്രസിഡൻഷ്യൽ കമ്മീഷനാണ് ശുപാർശ മുന്നോട്ടുവച്ചത്. ഹിജാബ്, തൊപ്പി, താടി, തലക്കെട്ട് തുടങ്ങിയ മതചിഹ്നങ്ങൾ യൂണിഫോമിൻ്റെ ഭാഗമാക്കണമെന്നാണ് ശുപാർശ. വെള്ളിയാഴ്ചയാണ് ശുപാർശ പുറത്തുവിട്ടത്. നിർദ്ദേശം വൈറ്റ് ഹൗസിൻ്റെ പരിഗണനയിലാണ്. വൈറ്റ് ഹൗസ് അംഗീകരിച്ചാൽ ഇത് ജോ ബൈഡനു കൈമാറും. ബൈഡനാവും ഇതിൽ അവസാന തീരുമാനം എടുക്കുക.

1981ലെ മാർഗനിർദേശം പ്രകാരം അമേരിക്കൻ സൈന്യത്തിൻ്റെ യൂണിഫോമിൽ മതചിഹ്നങ്ങൾ അനുവദനീയമായിരുന്നില്ല. എന്നാൽ, 2017ൽ അമേരിക്കൻ കരസേനയും 2020ൽ അമേരിക്കൻ വ്യോമസേനയും ഈ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി മതചിഹ്നങ്ങൾ അനുവദിച്ചു. എന്നാൽ, അമേരിക്കൻ നാവിക സൈന്യത്തിൽ ഈ മാറ്റം ഇതുവരെ നടപ്പായിട്ടില്ല. ഇതിൽ മാറ്റം വരുത്തണമെന്നാണ് കമ്മീഷൻ്റെ ശുപാർശ. സൈന്യത്തിൻ്റെ എല്ലാ മേഖലകളിലും ഒരേ യൂണിഫോം ആക്കണമെന്ന് കമ്മീഷൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *