ഹിതപരിശോധനാ ശുപാർശ: ജസ്റ്റിസ് കെ ടി തോമസിനെതിരെ ഓർത്തഡോക്‌സ് പള്ളികളിൽ ഇന്ന് പ്രമേയം
ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെ ടി തോമസിനെതിരെ ഓർത്തഡോക്‌സ് സഭാ പള്ളികളിൽ ഇന്ന് പ്രമേയം വായിക്കും. സഭാ തർക്കം തീർക്കാനായി കെ ടി തോമസ് മുന്നോട്ടുവെച്ച ഹിത പരിശോധനാ നിർദേശങ്ങളിലെ എതിർപ്പ് അറിയിക്കുകയാണ് ലക്ഷ്യം. പ്രമേയം മുഖ്യമന്ത്രിക്ക് കത്തായി അയക്കുമെന്നും സഭാ അധികൃതർ അറിയിച്ചു
തർക്കമുള്ള പള്ളികളിൽ ഹിതപരിശോധന നടത്തി ഭൂരിപക്ഷം ലഭിക്കുന്നവർക്ക് പള്ളികൾ വിട്ടു കൊടുക്കണമെന്നായിരുന്നു ജസ്റ്റിസ് കെ ടി തോമസിന്റെ ശുപാർശ. എന്നാൽ ഭരണപരിഷ്‌കാര കമ്മീഷൻ യാക്കോബായ വിഭാഗത്തെയാണ് പിന്താങ്ങുന്നതെന്ന് ഓർത്തഡോക്‌സ് വിഭാഗം ആരോപിക്കുന്നു.
മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മനാണ് പ്രതിഷേധ പ്രമേയം വായിക്കണമെന്ന നിർദേശം പള്ളികൾക്ക് നൽകിയത്. കോടതി വിധികൾ ഓർത്തഡോക്‌സ് സഭക്ക് അനുകൂലമാണെന്നും ഇവർ പറയുന്നു.