കമലാ ഹാരിസുമായി പ്രധാനമന്ത്രി ചർച്ച നടത്തി; ഇന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച
മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തി. വാഷിംഗ്ടണിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. അമേരിക്കയുടെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്ന് കൂടിക്കാഴ്ചയിൽ കമല ഹാരിസ് പറഞ്ഞു
വാക്‌സിൻ കയറ്റുമതി പുനരാരംഭിച്ച ഇന്ത്യൻ തീരുമാനത്തെ കമല ഹാരിസ് സ്വാഗതം ചെയ്തു. ഇന്ത്യ-യുഎസ് ബന്ധത്തിന് വലിയ പുരോഗതി കൈവരിക്കാനായെന്നും ഇരു നേതാക്കളും പറഞ്ഞു. വൻകിട കമ്പനി മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഫൈവ് ജി സേവനമടക്കം ചർച്ചയായി. ഇന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡനുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വൈകുന്നേരം വാഷിംഗ്ടണിൽ വെച്ചാണ് കൂടിക്കാഴ്ച.