Sunday, January 5, 2025
National

പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിംഗ്ടണിലെത്തി; ഇന്ന് വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച

നാല് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി യു എസ് തലസ്ഥാനമായ വാഷിംഗ്ടണിലെത്തി. ഇന്ത്യയുടെ യു എസ് സ്ഥാനപതി തരൺജിത്ത് സിംഗ് സന്ദുവിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇന്ന് ലോകത്തിലെ പ്രമുഖ വ്യവസായ സ്ഥാപന മേധാവികളുമായി മോദി കൂടിക്കാഴ്ച നടത്തുംം

ഇന്ത്യൻ സമയം പുലർച്ചെ മൂന്നരക്കാണ് മോദി വാഷിംഗ്ടണിലെത്തിയത്. യു എസിലെ ഇന്ത്യക്കാരുടെ സംഘവും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. ക്വാഡ് ഉച്ചകോടിയിലും യു എൻ പൊതുസഭയുടെ 76ാമത് അസംബ്ലിയിലും പ്രധാനമന്ത്രി സംബന്ധിക്കും. യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ് ഹൗസിൽ മോദി കൂടിക്കാഴ്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *