പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശോഭാ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി
ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടുമോയെന്ന ചോദ്യത്തിന് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ പാർട്ടിയുടെ അധ്യക്ഷനും ചുമതലപ്പെട്ട മറ്റുള്ളവരും ഉണ്ടല്ലോ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം
ഏറെക്കാലമായി ബിജെപി വേദികളിൽ നിന്ന് വിട്ടുനിന്നിരുന്ന ശോഭ അടുത്തിടെ ജെപി നഡ്ഡ കേരളത്തിലെത്തിയപ്പോഴാണ് വീണ്ടും സജീവമായത്. പാർട്ടിയിൽ തന്നെ അവഗണിക്കുന്നുവെന്നാണ് ശോഭാ സുരേന്ദ്രന്റെ പരാതി