ചൈനയിൽ തകർന്നുവീണ വിമാനത്തിലെ ആരെയും കണ്ടെത്താനായില്ല
ചൈനയിൽ തകർന്നുവീണ വിമാനത്തിലുണ്ടായിരുന്ന ആരെയും രണ്ടാം ദിവസവും കണ്ടെത്താനായില്ല. 132 പേരുമായി പറന്നുയർന്ന വിമാനം തിങ്കളാഴ്ചയാണ് തകർന്നുവീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും വിമാനത്തിലുണ്ടായിരുന്നവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ചൈനീസ് ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു
അപകടം നടന്ന് 18 മണിക്കൂറുകൾക്ക് ശേഷമാണ് ചൈന ഇക്കാര്യം അറിയിക്കുന്നത്. ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനമാണ് തകർന്നുവീണത്. കുൻമിങ്ങിൽ നിന്ന് പറന്നുയർന്ന വിമാനം വുഷൂ നഗരത്തിന് സമീപമാണ് തകർന്നുവീണത്.
കാടുനിറഞ്ഞ മലനിരകൾക്കിടയിലേക്ക് വിമാനം തകർന്നുവീഴുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് അന്വേഷണത്തിന് ഉത്തരവിട്ടു.