133 യാത്രക്കാരുമായി പോയ വിമാനം ചൈനയിൽ തകർന്നുവീണു
133 യാത്രക്കാരുമായി പോ ഈസ്‌റ്റേൺ എയർലൈൻ വിമാനം ചൈനയിൽ തകർന്നുവീണു. കുമിംഗ് സിറ്റിയിൽ നിന്ന് പറന്നുയർന്ന വിമാനമാണ് തകർന്നുവീണത്. ഗുവാങ്‌സിയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമപ്രദേശത്താണ് വിമാനം തകർന്നുവീണത്.
വിമാനത്തിലുള്ളവരെ കുറിച്ച് നിലവിൽ വിവരമില്ല. മലയിടുക്കിൽ വിമാനം തകർന്നുവീണതിന് ശേഷം വലിയ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്നതായാണ് വിവരം