Sunday, April 13, 2025
World

അയര്‍ലാന്റില്‍ 6,000 വര്‍ഷം ഉറങ്ങിക്കിടന്ന അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു

റെയ്ക്ജാനസ് : അയര്‍ലാന്റിലെ റെയ്ക്ജാനസ് ഉപദ്വീപിലെ അഗ്നിപര്‍വ്വതം 6000 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പൊട്ടിത്തെറിച്ചു. ഉപദ്വീപിലുണ്ടായ ആയിരക്കണക്കിന് ചെറിയ ഭൂകമ്പങ്ങള്‍ക്ക് ശേഷമാണ് അഗ്നിപര്‍വ്വതം ലാവ പുറന്തള്ളാന്‍ തുടങ്ങിയത്.

പ്രാരംഭ പൊട്ടിത്തെറിക്ക് ശേഷം നാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 200 ഓളം ഫുട്‌ബോള്‍ മൈതാനങ്ങളുടെ വ്യാപ്തിയില്‍ ലാവ ഒലിച്ചിറങ്ങിയതായി ഐറിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പൊട്ടിത്തെറി 8 കിലോമീറ്റര്‍ അകലെയുള്ള ഗ്രിന്‍ഡാവിക് പട്ടണത്തിലും ദൃശ്യമായി. 500 മുതല്‍ 750 മീറ്റര്‍ വരെ നീളമുള്ള വിള്ളലാണ് അഗ്നിപര്‍വ്വത്തിനുണ്ടായതെന്നും 100 മീറ്റര്‍ വരെ ഉയരത്തില്‍ ലാവ ചീറ്റിത്തെറിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ജാര്‍ക്കി െ്രെഫസ് പറഞ്ഞു. പൊട്ടിത്തെറിയെ തുടര്‍ന്ന് വീടിനുള്ളില്‍ തന്നെ തുടരാന്‍ സമീപ നഗരമായ തോര്‍ലക്ഷോഫിലെ താമസക്കാരോട് ആവശ്യപ്പെട്ടതായി സിവില്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *