അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്നതിനെ ചൊല്ലിയാണ് കോൺഗ്രസിൽ തർക്കം: കോടിയേരി
അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കോൺഗ്രസിലെന്ന് കോടിയേരി ബാലകൃഷ്ണൻ. സർവേ റിപ്പോർട്ടുകളെ ഇടതുപക്ഷം വിശ്വസിക്കുന്നില്ല. എന്നാൽ സർവേ ഫലം കണ്ട് വിഭ്രാന്തിയിലായത് കോൺഗ്രസാണ്
എല്ലാ സർവേ റിപ്പോർട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമായാണ് വന്നത്. ഇത് യുഡിഎഫ് സർക്കാരിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. സർവേ റിപ്പോർട്ടുകൾ അവർക്കെതിരായി വരുമ്പോൾ അവർ വിഭ്രാന്തി പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് സുധാകരൻ തന്നെ ഇന്നലെ കേരളത്തിൽ തുടർ ഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തി. സർവേ ഫലങ്ങളെ വിശ്വസിക്കാൻ ഞങ്ങളില്ല. തെരഞ്ഞെടുപ്പിന് തലേ ദിവസം യുഡിഎഫിന് അനുകൂലമാണെന്ന് സർവേ ഫലം പറയുമെന്നും കോടിയേരി പറഞ്ഞു.