ഇറാഖിലും സിറിയയിലുമായി ഐഎസ് ഭീകരാക്രമണം; 29 പേർ കൊല്ലപ്പെട്ടു
ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണം. ഇറാഖ് സൈനിക ബാരക്കിന് നേർക്ക് നടന്ന ആക്രമണത്തിൽ 11 സൈനികർ കൊല്ലപ്പെട്ടു ബാഗ്ദാദിന് 73 സൈമൽ അകലെ അൽ അസിം ജില്ലയിലെ പട്ടാള കേന്ദ്രത്തിന് നേർക്കാണ് ആക്രമണം നടന്നത്.
ഉറങ്ങിക്കിടന്ന പട്ടാളക്കാർക്ക് നേരെ ഇസ്ലാമിക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. 10 സൈനികരും ഒരു ലഫ്റ്റനന്റുമാണ് കൊല്ലപ്പെട്ടത്. സിറയിയിൽ ജയിലിലുള്ള ഭീകരരെ പുറത്തിറക്കാനുള്ള ശ്രമത്തിനിടെ 18 പേർ കൊല്ലപ്പെട്ടു. നൂറോളം തീവ്രവാദികൾ ജയിലിൽ അതിക്രമിച്ച് കയറുകയായിരുന്നു. 18 കുർദിഷ് സൈനികരാണ് കൊല്ലപ്പെട്ടത്. 16 ഐഎസ് തീവ്രവാദികളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.