ഇറാഖിൽ പോലീസ് ചെക്ക് പോസ്റ്റിന് നേർക്ക് ഐ എസ് ആക്രമണം; 13 പോലീസുകാർ കൊല്ലപ്പെട്ടു
വടക്കൻ ഇറാഖിലെ കിർകുക്കിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിൽ 13 പോലീസുദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സാതിഹ ഗ്രാമത്തിലെ ചെക്‌പോസ്റ്റിലാണ് ആക്രമണം നടന്നത്. സായുധരായ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികൾ പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു മണിക്കൂർ നേരം ഏറ്റുമുട്ടൽ നണ്ടുനിന്നു. ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.