പാകിസ്താനിൽ ഭീകരാക്രമണം; നിരവധി പാക് സൈനികർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്താനിൽ സൈനികർക്ക് നേരെ ഭീകരാക്രമണം.
ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് സൈനികർ കൊല്ലപ്പെട്ടു. വടക്കൻ വസീരിസ്താനിലെ റസ്മക് പ്രദേശത്തായിരുന്നു സംഭവം
ഉന്നത ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം ഉണ്ടായത്. ഐഇഡികൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പാക് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.