യുപിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി
ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി. തുടർച്ചയായ ചോദ്യങ്ങൾ ഉന്നയിച്ച് പ്രകോപിപ്പിച്ചതിനാലാണ് അത്തരം മറുപടി നൽകിയതെന്നും പ്രിയങ്ക പറഞ്ഞു. യുപിയിൽ തന്റെ മുഖമല്ലാതെ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടോയെന്ന് പ്രിയങ്ക കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു
യുപിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധി സ്വയം പ്രഖ്യാപിച്ചുവെന്ന തരത്തിലാണ് ഇതിൽ വാർത്ത വന്നത്. തുടർന്നാണ് ഇത് നിഷേധിച്ച് പ്രിയങ്ക രംഗത്തുവന്നത്. സമാജ് വാദി പാർട്ടിയുടെയും ബിജെപിയുടെയും ഒരേ രാഷ്ട്രീയമാണെന്നും പ്രിയങ്ക പറഞ്ഞു. ഒരേ തരം രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാണ് ഇരു പാർട്ടികളുംയ
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടികൾക്ക് ഒരേ അജണ്ടയാണ്. പരസ്പരം അതിന്റെ ഗുണഫലം ഇരു പാർട്ടികളും അനുഭവിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് യുപിയിലെ കോൺഗ്രസിന്റെ പ്രകടന പത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു.