Wednesday, January 8, 2025
Kerala

നിർണായക ദിനം: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

 

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.15നാണ് ഹർജിയിൽ വാദം കേൾക്കുക. എല്ലാ കേസ്  പോലെ തന്നെയാണ് ഈ കേസെന്നും വാദത്തിന് അധിക സമയം എടുക്കുന്നതിനാലാണ് കേസ് മാറ്റുന്നതെന്നും കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

കേസിൽ ദിലിപിനെതിരെ വധശ്രമത്തിനുള്ള 302 വകുപ്പ് കൂടി കഴിഞ്ഞ ദിവസം ചേർത്തിട്ടുണ്ട്. നേരത്തെ ഗൂഢാലോചന കുറ്റം മാത്രമായിരുന്നു ചേർത്തിരുന്നത്. ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ടും നൽകിയിട്ടുണ്ട്.

ദിലീപ്, സഹോദരൻ അനൂപ്, ബന്ധു അപ്പു, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് തുടങ്ങിയവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും കള്ളക്കേസാണെന്നുമാണ് പ്രതികൾ വാദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *