അതിർത്തിയിൽ നേപ്പാൾ പോലീസിന്റെ വെടിയേറ്റ് ഇന്ത്യൻ പൗരനായ യുവാവ് കൊല്ലപ്പെട്ടു
യുപിയിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ പോലീസ് നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. 26കാരനായ ഗോവിന്ദയാണ് കൊല്ലപ്പെട്ടത്. നേപ്പാൾ അതിർത്തി പോലീസുമായുള്ള വാക്കു തർക്കത്തെ തുടർന്നാണ് യുവാവിന് വെടിയേറ്റതെന്ന് യുപി പോലീസ് പറയുന്നു
പപ്പു സിംഗ്, ഗുർമീത് സിംഗ്, ഗോവിന്ദ എന്നിവർ നേപ്പാളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. അതിർത്തിയിൽ വെച്ച് മൂന്ന് പേരും നേപ്പോൾ പോലീസുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾ ഇന്ത്യൻ പ്രദേശത്തേക്ക് തിരികെയെത്തി. ഒരാളെ കാണാനില്ലെന്നും പിലിബിത്ത് എസ് പി ജയ് പ്രകാശ് അറിയിച്ചു