ഭീകരതക്കെതിരെ യു എന്നില്‍ ശക്തമായ നിലപാടുമായി ഇന്ത്യ
ന്യൂയോര്‍ക്ക്: ഭീകരതക്കെതിരെ യു എന്‍ രക്ഷാസമിതിയില്‍ ആഞ്ഞടിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. ഭീകരര്‍ക്ക് സഹായം നല്‍കുന്നതില്‍ പാക്കിസ്ഥാന്റെ പേര് എടുത്ത് പറയാതെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. ഭീകരതയെ ഇന്ത്യ മതവുമായി ബന്ധപ്പെടുത്തി കാണുന്നില്ല. എന്നാല്‍ ഭീകരവിരുദ്ധ നീക്കങ്ങളെ തകിടം മറിക്കുന്ന ചില രാജ്യങ്ങളുണ്ട്. ഭീകരര്‍ക്ക് അവര്‍ എല്ലാ സാഹയവും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി വേണം. ഭീകരതയെ ഒരു രീതിയിലും ആരും ന്യായീകരിക്കരുത്. ഭീകരതക്കെതിരെ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും.
ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല. കൊവിഡ് പോലെ എല്ലാവരേയും ബാധിക്കുന്നതാണ് ഭീകരവാദം. ഐ എസ് ഇന്ത്യയുട അയല്‍പ്പത്തും എത്തിയിരിക്കുകയാണ്. ജെയ്‌ഷെ മുഹമ്മദും ലഷ്‌ക്കറെ ത്വയ്യിബയും അഫ്ഗാനിസ്ഥാനിലും സജീവാണ്. അഫ്ഗാനിസ്ഥാനിലെ അവസ്ഥയില്‍ ഇന്ത്യക്ക് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് 400 ഇന്ത്യാക്കാരെ ഇനിയും ഒഴിപ്പിക്കാനുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇതിനായി ഇന്ത്യ അമേരിക്കയുടെ സഹായം തേടി.