Friday, October 18, 2024
World

പാകിസ്താൻ വിദേശ കാര്യ മന്ത്രി ബിലാവൽ ഭൂട്ടോ അടുത്ത മാസം ഇന്ത്യാ സന്ദർശനത്തിനെത്തുന്നു

പാകിസ്താൻ വിദേശ കാര്യ മന്ത്രി ബിലാവൽ ഭൂട്ടോ അടുത്ത മാസം ഇന്ത്യാ സന്ദർശനത്തിനെത്തുന്നു. ഷാങ്ങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ്റെ വിദേശ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായാണ് ബിലാവൽ ഭൂട്ടോ ഗോവയിലെത്തുക. 2014ൽ മുൻ പ്രധാനമന്ത്രിയായ നവാസ് ഷരീഫ് ഇന്ത്യ സന്ദർശിച്ചതിനു ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ പാക് നേതാവാണ് ബിലാവൽ ഭൂട്ടോ. മെയ് 4-5 തീയതികളിൽ നടക്കുന്ന യോഗത്തിൽ ഭൂട്ടോ പങ്കെടുക്കും.

റഷ്യ, ചൈന, ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളാണ് ഷാങ്ങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ ഉള്ളത്. പരസ്പരം രാജ്യങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ, സൈനിക വിഷയങ്ങളിലെ സഹകരണമാണ് ഓർഗനൈസേഷൻ്റെ ലക്ഷ്യം.

Leave a Reply

Your email address will not be published.