പാകിസ്താൻ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു
പാകിസ്താൻ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. നിയമ വിരുദ്ധമായ ഉള്ളടക്കം കണ്ടെത്തിയതിന്റെ പേരിൽ ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കുകയാണെന്നാണ് വിവരം.കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്നാണ് നടപടി.
പാകിസ്താൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടാണ് ഇന്ത്യയിൽ മരവിപ്പിച്ചത്. നിലവിൽ, പാകിസ്താൻ സർക്കാരിന്റെ “@GovtofPakistan” എന്ന ട്വിറ്റർ ഫീഡ് ഇന്ത്യൻ ഉപയോക്താക്കൾക്ക് ദൃശ്യമാകില്ല.
നേരത്തെയും ഇതേ അക്കൗണ്ടിനെതിരെ ഇന്ത്യയിൽ നടപടി സ്വീകരിച്ചിരുന്നു. ഇ ദേശീയ സുരക്ഷ, വിദേശ വിദേശ ബന്ധം, എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പാകിസ്താൻ ആസ്ഥാനമായുള്ള ആറ് ചാനലുകൾ ഉൾപ്പെടെ 16 യൂട്യൂബ് വാർത്താ ചാനലുകൾ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം മുൻപ് തടഞ്ഞിരുന്നു.