പ്രധാനമന്ത്രി അടുത്ത വർഷം സന്ദർശിക്കുക ചൈനയടക്കം പത്തോളം രാജ്യങ്ങൾ
2022ൽ പ്രധാനമന്ത്രി പത്തോളം രാജ്യങ്ങൾ സന്ദർശിക്കും. ജനുവരി തുടക്കത്തിൽ തന്നെ മോദി ദുബൈയിലെത്തും. ദുബൈ എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയനിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് പിന്നാലെയുള്ള മോദിയുടെ നാലാമത്തെ യുഎഇ സന്ദർശനമാകുമിത്
ഇന്തോ-ജർമൻ ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷന്റെ ഭാഗമായി ജർമനിയും മോദി സന്ദർശിക്കും. അടുത്ത വർഷം പ്രധാനമന്ത്രി സന്ദർശിക്കുന്ന രാജ്യങ്ങളിലേറെയും യൂറോപ്യൻ രാജ്യങ്ങളാണ്. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ചൈനയിൽ എത്തുക.