ഫ്രാൻസ് സന്ദർശനം; ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മന്ത്രി മന്ത്രി മുഹമ്മദ് റിയാസ്
വിദേശ സന്ദർശനത്തിനിടെ ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്റഫുമായി കൂടിക്കാഴ്ച നടത്തി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളവും ഫ്രാൻസുമായുള്ള വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് വിശദമായി ചർച്ച ചെയ്തതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഫ്രാൻസിലെ പാരിസ് ടോപ് റെസ ഫെയറിൽ കേരളടൂറിസത്തിന്റെ പവലിയൻ വച്ചായിരുന്നു കൂടിക്കാഴ്ച.
‘ഫ്രാൻസിലെ പാരിസ് ടോപ് റെസ ഫെയറിൽ കേരളടൂറിസത്തിന്റെ പവലിയൻ ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ശ്രീ ജാവേദ്അഷ്റഫ് സന്ദർശിച്ചു. കേരളവും ഫ്രാൻസുമായുള്ള വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് വിശദമായി ചർച്ച ചെയ്തു എന്നും’- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം മുഹമ്മദ് റിയാസ് വെള്ളിയാഴ്ച കേരളത്തിൽ തിരിച്ചെത്തും.തിങ്കളാഴ്ചയാണ് അദ്ദേഹം ഫ്രാൻസിലേക്ക് പോയത്.വിവിധ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ട് ഒക്ടോബര്‍ 1 മുതല്‍ 14 വരെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിദേശ സന്ദര്‍ശനം നടത്തും. ലണ്ടന്‍, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക.