കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു ലക്ഷം കൊവിഡ് രോഗികള്‍;11,099 മരണം,ലോകത്ത് രോഗബാധിതരുടെ എണ്ണം 5.65 കോടി
ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു ലക്ഷത്തിലേറെപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 609,487 പേര്‍ക്കാണ് പുതിയതായി കൊവിഡ് ബാധിച്ചത്. ഇതോടെ ആഗോളവ്യാപകമായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 56,548,526 ഉയര്‍ന്നു. 11,099 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,353,954 ആയി. 39,341,954 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
നിലവില്‍ 15,852,618 പേര്‍ വൈറസ് ബാധിച്ച് ചികിത്സയിലാണ്. ഇതില്‍ 101,453 പേരുടെ നില അതീവ ഗുരുതരമാണെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, സ്‌പെയിന്‍, ബ്രിട്ടന്‍, അര്‍ജന്റീന, ഇറ്റലി, കൊളംബിയ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എ