Thursday, January 9, 2025
Kerala

തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാർ പ്രീ പ്രൈമറി സ്‌കൂൾ അധ്യാപകർക്ക് മത്സരിക്കാനാവില്ലെന്ന് ഉത്തരവ് ; നോമിനേഷൻ നൽകിയ നിരവധി പ്രീ പ്രൈമറി അധ്യാപകരും രാഷ്ട്രീയ പാർട്ടികളും ആശങ്കയിൽ

സർക്കാർ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന പ്രീ പ്രൈമറി അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പുതിയ ഉത്തരവിൽ നോമിനേഷൻ നൽകിയ നിരവധി പ്രീ പ്രൈമറി അധ്യാപകർക്ക് മത്സരിക്കാനാവില്ലെന്ന് സൂചന.

സ്വാശ്രയ/അൺ എയ്ഡഡ്/എയ്ഡഡ് സ്‌കൂളുകളിലെ പ്രീ പ്രൈമറി അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസ്സമില്ല.

പത്രിക നിരസിക്കുന്നത് ആക്ടുകൾ വ്യക്തമായി പരിശോധിച്ചശേഷം- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു._

ഒരു സ്ഥാനാർത്ഥി സമർപ്പിച്ച എല്ലാ നാമനിർദ്ദേശപത്രികകളും തള്ളുകയാണെങ്കിൽ അതിനുള്ള കാരണങ്ങൾ ഉടൻ തന്നെ രേഖപ്പെടുത്തി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകുന്നതാണ്.

ഏതെങ്കിലും ഒരു നാമനിർദ്ദേശപത്രിക സ്വീകരിച്ചിട്ടുണ്ടെങ്കിൽ തള്ളിയ പത്രികകളെ സംബന്ധിച്ച് ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സ്ഥാനാർത്ഥി ആവശ്യപ്പെട്ടാൽ നൽകേണ്ടതാണ്.

സ്വീകരിക്കപ്പെട്ട നാമനിർദ്ദേശപത്രികളുടെ കാര്യത്തിൽ അവ സ്വീകരിയ്ക്കാനിടയായ കാരണങ്ങൾ വരണാധികാരി വ്യക്തമാക്കണമെന്നില്ല. എന്നാൽ ഒരു നാമനിർദ്ദേശ പത്രിക സ്വീകരിപ്പെടുന്നതിൽ ആക്ഷേപം ഉന്നയിച്ചിട്ടുള്ള സംഗതികളിൽ പ്രസ്തുത ആക്ഷേപം നിരസിച്ചുകൊണ്ട് എന്തുകൊണ്ട് പത്രിക സ്വീകരിക്കപ്പെട്ടു എന്ന കാര്യം വരണാധികാരി വ്യക്തമാക്കേണ്ടതുണ്ട്._

Leave a Reply

Your email address will not be published. Required fields are marked *