കാണാതായ ബംഗ്ലാദേശ് നടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; ഭർത്താവ് അറസ്റ്റിൽ
ബംഗ്ലാദേശ് നടി റൈമ ഇസ്ലാം ഷിമുവിനെ(45) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ധാക്കക്ക് സമീപം ഹസ്രത്പൂർ പാലത്തിന് താഴെ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മൂന്നുനാല് ദിവസമായി നടിയെ കാണാനില്ലെന്ന് പരാതി വന്നിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് റൈമയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. കേസിൽ റൈമയുടെ ഭർത്താവ് ഷഖാവത്ത് അലിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല നടത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് റൈമ. നിലവിൽ ടെലിവിഷൻ ചിത്രങ്ങളിലും സജീവമാണ്