ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ
ശ്രീലങ്കയിൽ ഇന്നുമുതൽ വീണ്ടും അടിയന്തരാവസ്ഥ. ആക്ടിംഗ് പ്രസിഡന്റ് റനിൽ വിക്രമസിംഗേ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. ആക്റ്റിംഗ് പ്രസിഡന്റ് റനിൽ വിക്രമ സിംഗേക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രക്ഷോഭകർ. അതിനിടെ, ശ്രീലങ്കയിൽ ഇന്ധന വില കുറച്ചു. ആക്റ്റിങ് പ്രസിഡന്റ് റെനിൽ വിക്രമസിംഗേയുടെ നിർദേശം കണക്കിലെടുത്താണ് അടിയന്തര നടപടിയെന്നോണം ഇന്ധനവില കുറച്ചത്. പെട്രോളിന് ഇരുപത് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്.
അതേസമയം, 20 ന് നടക്കുന്ന പ്രസിഡന്റ് വോട്ടെടുപ്പിൽ എംപി മാർക്ക് സ്വതന്ത്ര വോട്ടവകാശത്തിന് അവസരമൊരുക്കുമെന്ന് റനിൽ വിക്രമസിംഗേ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ എം പിമാരെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ നടപടിക്കും വിക്രമസിംഗേ നിർദേശം നൽകി. ജനകീയ പ്രക്ഷോഭത്തിനിടെ വീടുകൾ തകർക്കപ്പെട്ട ഭരണകക്ഷി എം പിമാർക്ക് വീട് വെച്ച് നൽകുമെന്നും വിക്രമസിംഗേ വ്യക്തമാക്കി. എം പി മാരെ ഫോണിൽ ബന്ധപ്പെട്ടാണ് ആക്റ്റിംഗ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. അതേസമയം, റെനിൽ വിക്രമസിംഗേക്കെതിരെ കടുത്ത നിലപാടിലാണ് പ്രക്ഷോഭകർ. നാട്ടുകാർ പുറത്താക്കുന്നതിനു മുമ്പ് വിക്രമസിംഗേ സ്വയം ഒഴിഞ്ഞു പോകണമെന്നതാണ് പ്രക്ഷോഭകരുടെ മുദ്രാവാക്യം.