അമേരിക്കയിലെ ഇന്ത്യാനപൊലീസിൽ വെടിവെപ്പ്; ഒമ്പത് മരണം, നാല് പേർ സിഖ് വംശജർ
അമേരിക്കയിലെ ഇന്ത്യാനപോലീസിൽ ഫെഡ് എക്‌സ് ഡെലിവറി സ്ഥാപനത്തിലുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നാല് പേർ സിഖ് വംശജരാണ്. 19കാരനായ ബ്രാൻഡൻ സ്‌കോട്ട് ഹോളാണ് ആക്രമണം നടത്തിയത്. ഇയാൾ പിന്നീട് സ്വയം വെടിവെച്ച് മരിച്ചു
ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരിൽ 90 ശതമാനവും ഇന്ത്യക്കാരാണ്. അതിലേറെയും സിഖ് വംശജരുമാണ്. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവർ ആക്രമണത്തിൽ അപലപലിച്ചു. പ്രാദേശിക പോലീസിൽ നിന്ന് വിശദവിവരം നേടിയതായി ബൈഡൻ പ്രതികരിച്ചു.