എഐസിസി ജനറൽ സെക്രട്ടറിയാകാം; പക്ഷേ ഉപാധികൾ അംഗീകരിക്കണമെന്ന് ചെന്നിത്തല
എഐസിസി ജനറൽ സെക്രട്ടറിയാകാൻ ഹൈക്കമാൻഡിന് മുന്നിൽ രമേശ് ചെന്നിത്തല ഉപാധികൾ വെച്ചതായി റിപ്പോർട്ടുകൾ. പ്രവർത്തന കേന്ദ്രം കേരളത്തിൽ തന്നെ വേണമെന്ന ഉപാധിയാണ് ചെന്നിത്തല മുന്നോട്ടുവെച്ചത്. ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നത് ഹൈക്കമാൻഡ് ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
ഐ ഗ്രൂപ്പിന് അർഹമായ പരിഗണന ലഭിക്കണമെന്നും രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചെന്നിത്തല ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ചെന്നിത്തലയെ ഡൽഹിക്ക് വിളിപ്പിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ തന്റെ അതൃപ്തി പരസ്യമായി രേഖപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ചെന്നിത്തലയെ ഡൽഹിക്ക് വിളിപ്പിച്ചത്.