Wednesday, January 1, 2025
World

അമേരിക്കയിലെ ഷോപ്പിംഗ് മാളിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ ഇൻഡിയാനയിലെ ഷോപ്പിംഗ് മാളിൽ വെടിവയ്പ്പ്. മൂന്ന് പേർ കൊല്ലപ്പെട്ടു. 

ഗ്രീൻവുഡ് പാർക്ക് മാളിൽ ഇന്ന് വൈകുന്നേരം വലിയ വെടിവയ്പ്പ് നടന്നു’- ഇൻഡിയാന ഗ്രീൻവുഡ് മേയർ മാർക്ക് മിയർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ആയുധ ധാരിയായ വ്യക്തിയാണ് വെടിവയ്പ്പ് നടത്തിയതെന്നും മിയർ കുറിച്ചു. അക്രമിയെ കുറിച്ച് വിവരം നൽകാൻ ദൃക്‌സാക്ഷികളോട് അഭ്യർത്ഥിച്ചുകൊണ്ട് ഗ്രീൻവുഡ് പൊലീസ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.

അമേരിക്കയിൽ തുടർച്ചയായി വെടിവയ്പ്പും കൊലപാതകങ്ങളും നടക്കുന്നുണ്ട്. പ്രതിവർഷം മാത്രം 40,000 പേരാണ് അമേരിക്കയിൽ വെടിവയ്പ്പിൽ കൊല്ലപ്പെടുന്നതെന്ന് ഗൺ വയലൻസ് ആർക്കൈവ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *