Friday, January 10, 2025
World

കനത്ത കടബാധ്യത, പരസ്യവരുമാനത്തിന്റെ 50 ശതമാനം നഷ്ടമായെന്ന് സമ്മതിച്ച് ഇലോൺ മസ്‌ക്

കനത്ത കടബാധ്യത, പരസ്യവരുമാനത്തിന്റെ 50 ശതമാനം നഷ്ടമായെന്ന് സമ്മതിച്ച് ഇലോൺ മസ്‌ക്സാൻഫ്രാൻസിസ്കോ: ട്വിറ്ററിന്റെ പരസ്യവരുമാനത്തിന്റെ പകുതിയോളം നഷ്ടമായെന്ന് ട്വിറ്റർ ഉടമ ഇലോൺ മസ്‌ക്. കനത്ത കടബാധ്യതയും പരസ്യ വരുമാനത്തിൽ ഏകദേശം 50 ശതമാനം ഇടിവും ഉണ്ടായത് കാരണം ട്വിറ്ററിലേക്ക് ഇപ്പോഴും പണം നിക്ഷേപിക്കേണ്ടി വരുന്നെന്ന് മസ്‌ക് വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബറിൽ 44 ബില്യൺ ഡോളറിനാണ് ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയത്. ഇതോടെ മസ്‌ക് ട്വിറ്ററിൽ വരുത്തിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കാരണം നിരവധി മുൻനിര പരസ്യദാതാക്കൾ പ്ലാറ്റ്‌ഫോമിലെ ചെലവ് താൽക്കാലികമായി നിർത്തി. അതേസമയം, ഈ വർഷമാദ്യം, ട്വിറ്ററിനെ ഉപേക്ഷിച്ച പരസ്യദാതാക്കളിൽ പലരും തിരിച്ചെത്തിയിട്ടുണ്ടെന്നും ഇലോൺ മസ്‌ക് പറഞ്ഞു.

മാർക്കറ്റ് റിസർച്ച് സ്ഥാപനമായ സെൻസർ ടവറിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യം രണ്ട് മാസ കാലയളവിൽ പരസ്യദാതാക്കളുടെ ചെലവ് 89% കുറഞ്ഞ് 7.6 മില്യൺ ഡോളറായി. മസ്‌കിന്റെ ഏറ്റെടുക്കലിന് മുന്നോടിയായി 2022 സെപ്‌റ്റംബർ മുതൽ ഒക്‌ടോബർ വരെ മികച്ച 10 പരസ്യദാതാക്കൾ 71 മില്യൺ ഡോളർ ആണ് പരസ്യങ്ങൾക്കായി ചെലവഴിച്ചത്.

ട്വിറ്ററിന് എതിരാളിയായി മെറ്റാ, ത്രെഡ്‌സ് ഈ മാസം പുറത്തിറക്കിയിരുന്നു. ത്രെഡ്‌സ് ലോഞ്ച് ചെയ്തതിന് ശേഷമുള്ള ദിവസങ്ങളിൽ അതിവേഗം 100 ദശലക്ഷം ഉപയോക്താക്കളിൽ എത്തി. ഇതിനു കാരണം, ട്വിറ്ററിൽ വന്ന മാറ്റങ്ങൾ യൂസർമാരെ അസ്വസ്ഥരാക്കുന്നുണ്ട്. പോസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തിയതും പണമിടാക്കി തുടങ്ങിയതുമൊക്കെ വിമർശനങ്ങൾക്ക് വഴി തെളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റേയും ജനപ്രീതി ത്രെഡ്‌സിന് ഗുണകരമാവാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *