Monday, April 14, 2025
World

കാബൂളിൽ വിമാനത്തിന്റെ ചക്രത്തില്‍ സ്വയം ബന്ധിച്ച് യാത്ര ചെയ്യാന്‍ ശ്രമിക്കവെ വീണ് മരിച്ചത് രണ്ട് കുട്ടികൾ

കാബൂള്‍: അഫ്ഗാനിസ്ഥനിലെ താലിബാന്‍ അധിനിവേശത്തെ തുടർന്ന് യു.എസ് വിമാനത്തിന്റെ ചക്രത്തില്‍ സ്വയം ബന്ധിച്ച് യാത്ര ചെയ്യാന്‍ ശ്രമിക്കവെ വീണ് മരിച്ച രണ്ട് പേരും കുട്ടികൾ. 16 ഉം 17 ഉം വയസുള്ള രണ്ട് കുട്ടികളാണ് വിമാനം പറന്നുയരവേ വീണ് കൊല്ലപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകനായ റുസ്തം വഹാബ് റിപ്പോര്‍ട്ട് ചെയ്തു.

തന്റെ ബന്ധുവിന്റെ അയല്‍വാസികളാണ് കൊല്ലപ്പെട്ടതെന്നും ഇരുവരുടേയും മൃതദേഹങ്ങള്‍ രക്ഷിതാക്കളുടെ പക്കലെത്തിച്ചിട്ടുണ്ടെന്നും റുസ്തത്തിന്റെ ട്വീറ്റില്‍ പറയുന്നു. അദ്ദേഹം വ്യക്തമാക്കി. താലിബാൻ ഭീകരർ പിടിച്ചടക്കിയ അഫ്ഗാനില്‍നിന്ന് പുറത്തുകടക്കാന്‍ വഴി തേടുകയാണ് ഭൂരിഭാഗം ജനങ്ങളും.

മുന്‍സര്‍ക്കാര്‍ ഉദ്യോഗസ്​ഥരും വിദേശികളും രാജ്യം വിടാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടി. വിമാനത്താവളത്തില്‍ ഇരച്ചുകയറിയ ജനങ്ങൾ മുന്നില്‍ കണ്ട വിമാനങ്ങളിലെല്ലാം ബലംപ്രയോഗിച്ചു കയറിയതായാണ് റിപ്പോര്‍ട്ടുകള്‍

Leave a Reply

Your email address will not be published. Required fields are marked *