ഇടുക്കി മലങ്കര, കല്ലാർകുട്ടി ഡാമുകൾ തുറന്നു; ചീന്തലാറ്റിൽ വീടിന് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരുക്ക്
ശക്തമായ മഴയെ തുടർന്ന് ഇടുക്കിയിൽ കല്ലാർകുട്ടി, മലങ്കര ഡാമുകൾ തുറന്നു. കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ രണ്ട് അടി വീതമാണ് ഉയർത്തിയത്. ഇടുക്കി മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു.
ഇടുക്കിയിൽ വ്യാപക നാശനഷ്ടമാണ് ശക്തമായ മഴയിലും കാറ്റിലുമുണ്ടായത്. മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ദേശീയ ദുരന്തനിവാരണ സേനാ ടീമുകളുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമം നടക്കുകയാണ്. ഉടുമ്പൻചോലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ചീന്തലാറ്റിൽ വീടിന് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരുക്കേറ്റു.