ഈജിപ്തിൽ തേളുകളുടെ കുത്തേറ്റ് 3 പേർ മരിച്ചു; 450 പേർക്ക് പരുക്ക്
ഈജിപ്തിൽ കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ നഗരത്തിലേക്ക് കൂട്ടമായി ഇറങ്ങിയ തേളുകളുടെ കുത്തേറ്റ് മൂന്ന് പേർ മരിച്ചു. 450 പേർക്ക് പരുക്കേറ്റു. തെക്കൻ ഈജിപ്ത് നഗരമായ അസ്‌വാനിലാണ് സംഭവം. ലോകത്തിലെ ഏറ്റവും വിഷമേറിയ തേളുകളാണ് കനത്ത മഴയ്ക്ക് പിന്നാലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയത്
ഫാറ്റ് ടെയ്ൽഡ് എന്ന തേളുകളാണ് അപകടത്തിന് ഇടയാക്കിയത്. മനുഷ്യനെക്കൊല്ലി എന്നും ഇതിന് വിളിപ്പേരുണ്ട്. ആളുകളോട് വീട്ടിൽ തന്നെ കഴിയാനും മരങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങരുതെന്നും അധികൃതർ നിർദേശം നൽകി. തേളിന്റെ കുത്തേറ്റവർക്ക് ശ്വാസ തടസ്സം, പേശി വേദന അടക്കമുള്ള ലക്ഷണങ്ങളാണ് അനുഭവപ്പെട്ടത്.