ഇന്തോനേഷ്യയിൽ വൻ ഭൂചലനം; ഏഴ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ വൻ ഭൂചലനം. ഏഴ് പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഭൂകമ്പമുണ്ടായത്.
റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴ് സെക്കൻഡുകൾ നീണ്ടു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധിയാളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന
മഞ്ജാനെ സിറ്റിക് സമീപത്തായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രണ്ട് ഹോട്ടുലുകൾ, ആശുപത്രി, ഗവർണറുടെ ഓഫീസ്, ഒരു മാൾ തുടങ്ങിയ തകർന്നു.