സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും മിന്നലിനും സാധ്യത
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും മിന്നലിനും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. വയനാട്ടിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പതിനാറാം തീയതി വരെ ആറ് ജില്ലകളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്
ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നലിനെതിരെ പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്