തിരുവല്ലയിൽ കെ എസ് ആർ ടി സി ബസ് കടയിലേക്ക് പാഞ്ഞുകയറി; രണ്ട് പേർ മരിച്ചു, 18 പേർക്ക് പരുക്ക്
തിരുവല്ല പെരുന്തുരുത്തിയിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. യാത്രക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. അപകടത്തിൽ പതിനെട്ട് പേർക്ക് പരുക്കേറ്റു
വെള്ളിയാഴ്ച വൈകുന്നരമാണ് സംഭവം. നിയന്ത്രണം വിട്ട ബസ് ഇരുചക്ര വാഹനത്തെ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ചങ്ങനാശ്ശേരിയിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് ആശുപത്രികളിലെത്തിച്ചത്.