കുർബാന ഏകീകരണം: ഏതെങ്കിലും ഒരു രൂപതക്ക് മാത്രം ഇളവില്ലെന്ന് വത്തിക്കാൻ
സീറോ മലബാർ സിനഡ് തീരുമാനിച്ച നവീകരണ കുർബാനക്രമത്തിന് ഏതെങ്കിലും ഒരു രൂപതക്ക് മാത്രം ഇളവില്ലെന്ന് വത്തിക്കാൻ. എല്ലാ രൂപതകളും സിനഡിന്റെ തീരുമാനം നടപ്പാക്കണം. സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താൻ എറണാകുളം-അങ്കമാലി അതിരൂപത ആർച്ച് ബിഷപ് മാർ ആന്റണി കരിയിലന് നിർദേശം നൽകി
കുർബാന ഏകീകരണം നടപ്പാക്കുന്നതിൽ നിന്നും ഇടവകകളെ പിന്തരിപ്പിക്കരുത്. കാനൻ നിയമത്തിലെ 1538 വകുപ്പ് ബിഷപ് ആന്റണി കരിയിൽ ദുർവ്യാഖ്യാനം ചെയ്തതായി വത്തിക്കാൻ വിമർശിക്കുന്നു. പുതുക്കിയ ഏകീകൃത കുർബാനക്രമം നവംബർ 28 മുതൽ നിലവിൽ വന്നു. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിലും ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകളിലും പുതിയ കുർബാനക്രമം നടപ്പാക്കിയില്ല.