സീറോ മലബാർ സഭയിൽ പുതുക്കിയ ആരാധനക്രമം നിലവിൽ; നിലപാടിലുറച്ച് അങ്കമാലി അതിരൂപത
സീറോ മലബാർ സഭയിൽ പുതുക്കിയ ആരാധനാക്രമം നിലവിൽ വന്നു. തൃശ്ശൂർ അതിരൂപതയിൽ പുതിയ രീതിയിൽ കുർബാന തുടങ്ങി. ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾത്താരക്ക് അഭിമുഖവുമായാണ് കുർബാന അർപ്പിക്കേണ്ടത്. അതേസമയം പഴയ രീതി തന്നെ തുടരുമെന്ന് എറണാകുളം അങ്കമാലി രൂപത നിലപാട് സ്വീകരിച്ചു
എന്നാൽ പരിഷ്‌കരിച്ച കുർബാനയുമായി മുന്നോട്ടു പോകണമെന്നാണ് കർദിനാളിന്റെ തീരുമാനം. ആലുവ പ്രസന്നപുരം പള്ളിയിൽ പുതിയ ബലിയർപ്പണ രീതി നടപ്പാക്കുമെന്ന് വികാരി അറിയിച്ചു. മേജർ ആർച്ച് ബിഷപിന്റെ സർക്കുലർ പള്ളിയിൽ വായിച്ചു.