Monday, January 6, 2025
Kerala

പെ​ട്രോ​ളും ഡീ​സ​ലും ഇ​നി പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ല്‍ കൊടുക്കരുതെന്ന് ഉത്തരവ്

 

കൊച്ചി: സം​സ്ഥാ​ന​ത്തെ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍​നിന്നു പെ​ട്രോ​ളും ഡീ​സ​ലും ഇ​നി പ്ലാ​സ്റ്റി​ക്, പെ​റ്റ് ബോ​ട്ടി​ലു​ക​ളി​ല്‍ കൊടുക്കരുതെന്ന് ഉത്തരവ്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ല്‍ പ​ക​ര്‍​ന്നു​ള്ള ഇ​വ​യു​ടെ ചി​ല്ല​റ വി​ല്പ​ന ക​ര്‍​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് എ​ക്സ്പ്ലോ​സീ​വ്സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ക​ണ്‍​ട്രോ​ള​റാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഐ​ഒ​സി, ബി​പി​സി​എ​ല്‍, എ​ച്ച്പി​സി​എ​ല്‍, റി​ല​യ​ന്‍​സ് എ​ന്നീ ക​മ്പ​നി​ക​ള്‍​ക്കാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പ​മ്പു​ക​ളി​ല്‍​നിന്നു പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ കു​പ്പി​ക​ളി​ല്‍ വാ​ങ്ങി പൊ​തു​യാ​ത്രാ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​കു​ന്ന പ്ര​വ​ണ​ത​യു​മു​ണ്ട്. ഇ​തു സ​മൂ​ഹ​സു​ര​ക്ഷ​യ്ക്കു​ത​ന്നെ വ​ലി​യ ഭീ​ഷ​ണി​യാ​ണ്.

ഫോം 14 ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ലൈ​സ​ന്‍​സി​ല്‍ ഇ​ത്ത​രം പാ​ത്ര​ങ്ങ​ളി​ല്‍ പെ​ട്രോ​ളും ഡീ​സ​ലും പ​ക​ര്‍​ന്നു ന​ല്‍​ക​രു​തെ​ന്നു ക​ര്‍​ശ​ന നി​ബ​ന്ധ​ന​യു​ള്ള​താ​ണ്.1998 ഒ​ക്‌​ടോ​ബ​ര്‍ 11ന് ​പാ​ലാ​യ്ക്ക​ടു​ത്തു​ള്ള ഐ​ക്കൊ​മ്പി​ല്‍ ന​ട​ന്ന ബ​സ് അ​പ​ക​ട​ത്തി​ല്‍ 22 പേ​ര്‍ വെ​ന്തു​മ​രി​ക്കു​ക​യു​ണ്ടാ​യി. ഇ​വി​ടെ വി​ല്ല​നാ​യ​ത് യാ​ത്ര​ക്കാ​രി​ല്‍ ആ​രോ കൈ​വ​ശം ക​രു​തി​യി​രു​ന്ന പെ​ട്രോ​ളാ​യി​രു​ന്നു.

പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​നു കാ​മു​കി​യെ പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ പ​ല സം​ഭ​വ​ങ്ങ​ളും സം​സ്ഥാ​ന​ത്ത് ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടു​ന്ന സ്ഥി​തി​വി​ശേ​ഷ​മു​ണ്ട്. 2019 ഒ​ക്ടോ​ബ​ര്‍ 10ന് ​എ​റ​ണാ​കു​ളം അ​ത്താ​ണി​യി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി ദേ​വി​ക​യെ 26കാ​ര​നാ​യ മി​ഥു​ന്‍ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​ക്കൊ​ന്ന​തു പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു. ‌

2019 ജൂ​ണ്‍ 15നാ​യി​രു​ന്നു ആ​ല​പ്പു​ഴ​യി​ലെ പോ​ലീ​സു​കാ​രി​യാ​യി​രു​ന്ന സൗ​മ്യ പു​ഷ്‌​ക​ര​നെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ജാ​സ് പെ​ട്രോ​ളൊ​ഴി​ച്ചു ക​ത്തി​ച്ച​ത്. ഇ​ത്ത​ര​ത്തി​ലു​ണ്ടാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളി​ൽ കൈ​യി​ല്‍ ക​രു​തി​യ പെ​ട്രോ​ളാ​യി​രു​ന്നു വി​ല്ല​നാ​യ​ത്. ‌‌

മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍​ത്ത​ക​നാ​യ കെ.​ജെ. ജോ​സ്പ്ര​കാ​ശാ​ണ് നി​യ​മ​വി​രു​ദ്ധ​മാ​യി പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ചി​ല്ല​റ വി​ല്പ​ന ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *