5 ബില്ല്യൺ ഡോളർ ചെലവഴിച്ച് ‘ചന്ദ്രനെ’ നിർമിക്കാനൊരുങ്ങി ദുബായ്; ഉള്ളിൽ നൈറ്റ് ക്ലബും റിസോർട്ടും
5 ബില്ല്യൺ ഡോളർ ചെലവഴിച്ച് ‘ചന്ദ്രനെ’ നിർമിക്കാനൊരുങ്ങി ദുബായ്. ഒരു കനേഡിയൻ ആർകിടെക്റ്റ് കമ്പനിയാണ് ചന്ദ്രൻ്റെ രൂപത്തിൽ റിസോർട്ട് നിർമിക്കുക. 735 അടി ഉയരമുള്ള റിസോർട്ടിൻ്റെ നിർമാണം 48 മാസം കൊണ്ട് തീർക്കാനാണ് ലക്ഷ്യം. ‘മൂൺ വേൾഡ് റിസോർട്ട്സ്’ എന്നാവും ഇതിൻ്റെ പേര്. പ്രതിവർഷം 25 ലക്ഷം ആളുകളെയാണ് റിസോർട്ടിൽ പ്രതീക്ഷിക്കുന്നത്. ഉള്ളിൽ നൈറ്റ് ക്ലബ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാവും.
കുറഞ്ഞ ചെലവിൽ സ്പേസ് ടൂറിസം ആഗ്രഹിക്കുന്നവർക്ക് വേണ്ടി ‘ലൂണാർ കോളനി’ എന്ന പേരിൽ സംവിധാനം ഒരുക്കും. സ്കൈ വില്ലാസ് എന്ന പേരിൽ 300 വില്ലകളാണ് റിസോർട്ടിലുണ്ടാവുക.