ചാലിയാർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു
ചാലിയാർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു. ഫിനിഷിംഗ് പോയിൻ്റ് പിന്നിട്ടതിനു ശേഷമായിരുന്നു അപകടം. 25ഓളം പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചു. മത്സരം ഫൈനലിലിനോടടുത്തിരിക്കുകയാണ്. ഇതിനിടെയാണ് എകെജി മൈത്ര എന്ന വള്ളം മറിഞ്ഞത്. കോസ്റ്റൽ പൊലീസിൻ്റെയും ചെറുവള്ളങ്ങളുടെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
മത്സരം തുടരുകയാണ്. അല്പ സമയത്തിനുള്ളിൽ ഫൈനൽ നടക്കും.