വരാനിരിക്കുന്നത് കൊറോണയെക്കാള്‍ വലിയ ദുരന്തം, കരുതിയിരിക്കണം: ബില്‍ ഗേറ്റ്സ്
യു എസ്: കൊറോണ വൈറസിനെക്കാള്‍ വലിയ ദുരന്തം വരാനിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്.
കോവിഡ് മഹാമാരി പോലെ തന്നെ മോശമായ നാശനഷ്ടങ്ങള്‍ കാലാവസ്ഥ വ്യതിയാനം വരുത്തിയെക്കാമെന്നാണ് ബില്‍ ഗേറ്റ്സ് പറയുന്നത്. മുഴുവന്‍ ആവാസ്ഥവ്യവസ്ഥയെയും കാലാവസ്ഥ വ്യതിയാനം നശിപ്പിക്കുമെന്നും ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള താമസ൦ അസാധ്യമാക്കുമെന്നും ബില്‍ ഗേറ്റ്സ് പറയുന്നു.
കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും മരണനിരക്കും കൊറോണയെക്കാള്‍ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021-ല്‍ പുറത്തിറക്കാനിരിക്കുന്ന ‘കാലാവസ്ഥ ദുരന്തം എങ്ങനെ ഒഴിവാക്കാം?’ എന്ന തന്റെ പുസ്തകത്തിലും ബില്‍ ഗേറ്റ്സ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.