Monday, January 6, 2025
World

തുർക്കിക്ക് 1.78 ബില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ച് ലോകബാങ്ക്

തുർക്കിക്ക് 1.78 ബില്യൺ ഡോളർ അടിയന്തര സഹായം പ്രഖ്യാപിച്ച് ലോകബാങ്ക്. രാജ്യത്തും അയൽരാജ്യമായ സിറിയയിലും 20,000-ത്തിലധികം പേരുടെ ജീവൻ അപഹരിച്ച ഭൂകമ്പത്തെ തുടർന്നുള്ള ദുരിതാശ്വാസ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ധനസഹായം. ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം തു​ര്‍​ക്കി​യി​ലും സി​റി​യ​യി​ലും ഉണ്ടായ ഭൂ​ക​മ്പ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 20,000 ക​ട​ന്നു. ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ഓ​പ്പ​റേ​ഷ​ൻ ദോ​സ്ത് എ​ന്ന പേ​രി​ൽ ഇ​ന്ത്യ​ൻ സം​ഘം എത്തിയി​ട്ടു​ണ്ട്. തു​ർ​ക്കി​യി​ൽ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യ്‌ക്കൊപ്പം ചേ​ർ​ന്ന് ര​ക്ഷാ​ദൗ​ത്യം വേഗത്തിലാക്കാൻ 51 പേ​രെ​ക്കൂ​ടി ഇ​ന്ത്യ അ​യ​ച്ച​താ​യി ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​നാ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അതുൽ ക​ർ​വാ​ൾ അ​റി​യി​ച്ചു.

യുദ്ധ മുഖത്ത് നിന്ന് യുക്രൈൻ റെസ്ക്യൂ വിദഗ്ധതരും തുർക്കിയിൽ എത്തിച്ചേർന്നു. കീവിൽ നിന്നും 88 പേർ അടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച രാജ്യത്ത് എത്തിയത്. തെരച്ചിൽ-രക്ഷാപ്രവർത്തന ടീം, ഡോക്ടർമാർ, നായകൾ, അഗ്നിശമന സേനാംഗങ്ങൾ എന്നിവരാണ് സംഘത്തിലുള്ളത്. തുർക്കിയിലെയും സിറിയയിലെയും രക്ഷാപ്രവർത്തകർ ശ്രമകരമായ ജോലി തുടരുകയാണ്. മരണ നിരക്ക് ഉയരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *