Tuesday, January 7, 2025
National

അ​തി​ർ​ത്തി​ തർക്കം; കിഴക്കൻ ലഡാക്കിൽ സ്ഥിതി സാധാരണ നിലയിലായില്ലെന്ന് ഇന്ത്യ

ചൈ​ന​യു​മാ​യി അ​തി​ർ​ത്തി​ തർക്കം നിലനിൽക്കുന്ന കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ സ്ഥി​തി സാ​ധാ​ര​ണ നിലയിലായി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ സ്ഥി​തി ശാ​ന്ത​മാ​ണെ​ന്ന് ചൈ​നീ​സ് അം​ബാ​സ​ഡ​ർ സു​ൻ ​വെ​യ്ഡോ​ങ് പ​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പൂ​ർ​ണ​മാ​യി സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ലെ​ന്നും ചി​ല ന​ട​പ​ടി​ക​ൾ​കൂ​ടി വേ​ണ്ട​തു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ന്ദം ബ​ഗ്ചി വ്യ​ക്ത​മാ​ക്കി​യ​ത്.

2020 മേ​യി​ലാ​ണ് മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും വലിയ തോ​തി​ൽ സൈ​നി​ക​വി​ന്യാ​സം ന​ട​ത്തി​യ​ത് ആ​ശ​ങ്ക​ക്ക് ഇ​ട​യാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് സൈ​നി​ക, ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലൂ​ടെ സ്ഥി​തി മാറുകയായിരുന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് പാ​ങ്ഗോ​ങ്, ഗോ​ഗ്ര മേ​ഖ​ല​യി​ൽ​നി​ന്ന് സേ​ന​യെ പി​ൻ​വ​ലി​ച്ച​ത്.

അതേസമയം ത​ർ​ക്ക​മേ​ഖ​ല​യി​ൽ​നി​ന്ന് ഇ​ന്ത്യ സേ​ന​യെ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും ചൈ​നീ​സ് സൈ​നി​ക​സാ​ന്നി​ധ്യം തു​ട​രു​ന്ന​താ​യാ​ണ് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആരോ​പ​ണം.

Leave a Reply

Your email address will not be published. Required fields are marked *