Saturday, April 12, 2025
Kerala

ഇന്ധനസെസ് വര്‍ധന: ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം

ഇന്ധനസെസ് വര്‍ധനവിനെതിരെ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം. നിയമസഭ സമ്മേളിക്കുന്ന ഫെബ്രുവരി 27 വരെ സമരം സജീവമാക്കി നിര്‍ത്തിനാണ് പ്രതിപക്ഷത്തിന്റെ നീക്കം. വിദ്യാര്‍ത്ഥി, യുവജന, മഹിളാ സംഘടനകള്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. 13,14 തീയതികളില്‍ കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിന് മുന്നിലും യുഡിഎഫ് രാപകല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പ്രതിപക്ഷത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനും പരിഹാസത്തിനും യുഡിഎഫ് നേതാക്കള്‍ ഇന്ന് മറുപടി നല്‍കും. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോടെ പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതാകും എല്‍ഡിഎഫ് നേതാക്കളുടെ പ്രതികരണമെന്നും ഉറപ്പായിട്ടുണ്ട്. യുഡിഎഫും ബിജെപിയും ചേര്‍ന്ന് നടത്തുന്ന കോലാഹലങ്ങള്‍ ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്നായിരുന്നു പ്രതിപക്ഷ പ്രതിഷേധത്തിന് നേരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം. കേരളം കടക്കെടിയിലാണെന്നതും ധൂര്‍ത്തുണ്ടെന്നതും അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ പ്രതിഷേധം നിര്‍ഭാഗ്യകരമെന്ന് സ്പീക്കറും പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം സഭ തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നായിരുന്നു ഇന്നലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *