ധാക്കയിൽ ശീതളപാനീയ ഫാക്ടറിയിൽ തീപിടിത്തം; 52 പേർ മരിച്ചു
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 52 പേർ മരിച്ചു. അമ്പതിലധികം പേർക്ക് അപകടത്തിൽ പരുക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം നര്യാൺ ഗഞ്ജിലെ ശീതളപാനീയ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
തീ പടർന്നതിന് പിന്നാലെ രക്ഷപ്പെടാനായി ആറുനില കെട്ടിടത്തിൽ നിന്ന് താഴേക്ക് നിരഴദി തൊഴിലാളികൾ എടുത്തു ചാടുകയായിരുന്നു. പതിനെട്ട് അഗ്നിശമനസേനാ യൂനിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.