Thursday, October 17, 2024
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

 

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂലൈ 11ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടായിരിക്കും

ജൂലൈ ഒമ്പതിന് ഇടുക്കിയിലും ജൂലൈ 10ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും, ജൂലൈ 11ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ജൂലൈ 12ന് കണ്ണൂർ ജില്ലയിലുമാണ് ഓറഞ്ച് അലർട്ട്

യെല്ലോ അലർട്ട്

ജൂലൈ 9- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ജൂലൈ 10- പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, വയനാട്, കാസർകോട്

ജൂലൈ 11-ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

ജൂലൈ 12-കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട്, കാസർകോട്

ജൂലൈ 13-പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും.

Leave a Reply

Your email address will not be published.